തിരുവനന്തപുരം: ഭാരതത്തിൽ സാൽവേഷൻ ആർമി സഭ (രക്ഷാ സൈന്യം) പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 144 വർഷം പൂർത്തിയാകുന്നു.
1865-ൽ മെതഡിസ്റ്റ് മിഷനറിയായിരുന്ന വില്യം ബൂത്ത്, അദ്ദേഹത്തിന്റെ ഭാര്യ കാതറിൻ എന്നിവർ ചേർന്നാണ് ഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ എന്ന പേരിൽ സ്ഥാപിച്ചത്. പിന്നീട് സാൽവേഷൻ ആർമി എന്ന പേരിൽ ഈ സഭ അറിയപ്പെട്ടു.
1853 മാർച്ച് 21 ന് ബംഗാളിൽ ജനിച്ച് വിദ്യാഭ്യാസാനന്തരം ഇന്ത്യൻ സിവിൽ സർവ്വീസിൽ അസിസ്റ്റൻറ് കമ്മീഷണറായിരുന്ന ഫെഡറിക്ക് ടക്കർ ലണ്ടനിലെത്തി സഭയുടെ സ്ഥാപകനായ ജനറൽ വില്യം ബൂത്തിനെ കണ്ടു. ഭാരതത്തിൽ സാൽവേഷൻ ആർമി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹം അറിയിച്ചു.
ആറ് മാസത്തെ പരിശീലനത്തിന് ശേഷം
1882 സെപ്തംബർ 19 ന് മേജർ ഫെഡറിക്ക് – ഡി ലാറ്റൂർ ടക്കർറിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹെൻട്രി ബുള്ളാർഡ്, ലെഫ്.ആർതർ നോർമാൻ, ലെഫ്. മേരി ആൻ തോംപ്സൻ എന്നിവർ മുംബെയിൽ കപ്പലിറങ്ങി.
പ്രാദേശിക ഭക്ഷണവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി, വീടുകൾ തോറും ഭിക്ഷ യാചിച്ച്, നഗ്നപാദരായി നടന്നായിരുന്നു ആരം ഭകാല പ്രവർത്തനങ്ങൾ.
1885 ൽ മേജർ ഫെഡറിക്ക് ടക്കർ പഞ്ചാബിലെ അമൃത്സർ റിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ച് പ്രസംഗിച്ചിത് ചരിത്രത്തിലെ അവിസ്മരണിയ സംഭവമാണ്. സുവിശേഷീകരണവും സാമൂഹ്യ പ്രവർത്തനവും ഒരുമിച്ചിണക്കുക എന്ന സാൽവേഷൻ ആർമിയുടെ നൂതന ക്രിസ്തീയ പ്രവർത്തശൈലിയ്ക്ക് ഭാരതത്തിലാകമാനം സ്വീകാര്യതയുണ്ടായി. വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങൾ, അഗ്നിബാധ, തുടങ്ങിയ ദുരന്തമേഖലകളിൽ പ്രാദേശിക സർക്കാരുകളുമായി കൈകോർത്ത് സാൽവേഷൻ ആർമി പ്രവർത്തിച്ചുവരുന്നു. ഭാരതത്തിൽ ന്യൂ ഡെൽഹി, മിസ്സോറാം, മുംബൈ, ചെന്നൈ, തിരുനെൽവേലി, കേരളം എന്നിങ്ങനെ ആറ് ടെറിട്ടറികളായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കൊൽക്കത്തയിൽ നാഷണൺ ഓഫീസ് പ്രവർത്തിച്ചു വരുന്നു. ലോകമെമ്പാടും 134 രാജ്യങ്ങളിൽ പ്രവർക്കുന്ന സഭയുടെ അന്തർദേശീയ ആസ്ഥാനം ലണ്ടൻ ആണ്. ലിൻറൺ ബക്കിംഗ്ഹാം ആണ് ഇപ്പോഴെത്തെ ജനറൽ.സഭയുടെ സ്ഥാപനം മുതൽ പുരുഷൻന്മാരോടൊപ്പം വനിതകൾക്കും പൗരോഹിത്യത്തിൽ തുല്യ പങ്കാളിത്വം നൽകി സാൽവേഷൻ ആർമി മറ്റ് സഭകൾക്ക് മാതൃകയാകുന്നു. കേരളത്തിൽ കവടിയാറിലാണ് സംസ്ഥാന മുഖ്യസ്ഥാനം.കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ടെറിട്ടോറിയൽ കമാൻഡറായും കേണൽ ജേക്കബ്ബ് ജെ.ജോസഫ് മുഖ്യ കാര്യദർശിയായും പ്രവർത്തിക്കുന്നു. കേരളത്തിൽ 318 ദേവാലങ്ങളും നിരവധി സ്ഥാപനങ്ങളും സഭയ്ക്കുണ്ട്.
ഭാരതത്തിൽ സഭ സ്ഥാപിതമായതിൻ്റെ 144-ാമത് വാർഷികം വിവിധ പരിപാടികളാടെ ഇന്ന് സംസ്ഥാനത്ത് ആഘോഷിക്കുകയാണ്.സംസ്ഥാന തല ഉദ്ഘാടനം രാവിലെ 8.30 ന് കവടിയാർ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജെ.ജോസഫ് അധ്യക്ഷനാകും.
നെയ്യാറ്റിൻകര ഡിവിഷനിലെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 11ന് പാറശാല ഗവൺമെൻ്റ് ആശുപത്രിയിൽ ഭക്ഷണ വിതരണം. വൈകിട്ട് 4ന് കോവളം ജംഗ്ഷനിൽ ലഹരി വിരുദ്ധ സമ്മേളനം എ വിൻസൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്യും.
ഡിവിഷണൽ കമാൻഡർ മേജർ പി പി അജി മുഖ്യ പ്രഭാഷണം നടത്തും.
നെടുമങ്ങാട് ഡിവിഷൻ്റെ നേതൃത്വത്തിൽ വൈകിട്ട് 4ന് പഴകുറ്റിയിൽ നിന്ന് സാക്ഷിയിൻ ഘോഷയാത്ര.5ന് വേങ്കവിള ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗം ഡിവിഷണൽ കമാൻഡർ മേജർ വി. പാക്യദാസ് ഉദ്ഘാടനം ചെയ്യും.
കാട്ടാക്കട ഡിവിഷൻ്റെ നേതൃത്വത്തിൽ കുറ്റിയാനിക്കാട് പഴഞ്ഞിപ്പാറ ജംഗ്ഷനിൽ വൈകിട്ട് 4ന് നടക്കുന്ന പരസ്യ യോഗം ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഡിവിഷൻ്റെ എല്ലാ ദേവാലയങ്ങളിലും രാവിലെ പതാക ഉയർത്തൽ, സ്തോത്ര പ്രാർത്ഥന, വൃക്ഷത്തൈ നടീൽ എന്നിവ ഉണ്ടാകും.






































