വെള്ളറട. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.വെള്ളറട, അരുവാട്ടുകോണം സ്വദേശിയായ അനീഷ് (22) നെയാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്.അദ്ധ്യാപികയോട് പെൺകുട്ടി സംഭവങ്ങൾ ധരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.അധ്യാപിക പെൺകുട്ടിയെ കൗൺസിലിങിന് ചൈൽഡ് ലൈനിൽ എത്തിക്കുകയായിരുന്നു.തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം വെള്ളറട പോലിസിന് കൈമാറി
തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതി അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.






































