തിരുവല്ല പോക്സോ കേസ് അട്ടിമറിയിൽ പൊലീസിന് പണി പാളയത്തില്‍ ഒരുങ്ങുന്നു

Advertisement

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ , ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്ത് ആഭ്യന്തര വകുപ്പ്. എസ്പി ചൈത്ര തെരേസ ജോണിൻ്റെ അന്വേഷണത്തിന് ഒടുവിൽ നടപടിയെടുക്കാനാണ് നിർദ്ദേശം. പോലിസിൻ്റെയൂം സർക്കാരിൻ്റെയും അന്തസ്സ് കളങ്കപെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്ന് ഡിഐജിയുടെ റിപ്പോർട്ട് നൽകിയിരുന്നു.കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ , സി.ഐ ശ്രീജിത്ത എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. 16 കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്

Advertisement