കോഴിക്കോടു വളയത്തും മലപ്പുറം കോട്ടക്കലിലും തെരുവുനായ ആക്രമണം. രണ്ടിടങ്ങളിലായി കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്ക് നായയുടെ കടിയേറ്റു.കോട്ടക്കലിൽ മൂന്നുവയസുകാരിയെ തെരുവുനായ ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം 24 ന് ലഭിച്ചു
മലപ്പുറം കോട്ടക്കലിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കടുത്തേടത്ത് സ്വാലിഹിൻ്റെ മകൾ ഫാത്തിമ സെന്നയ്ക്കാണ് പരുക്ക്
വളയത്ത് അഞ്ചുവയസുകാരനും സ്ത്രീയും ഉൾപ്പടെ നാലുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അഞ്ചുവയസുകാരനായ പൊറ്റോത്തുങ്കൽ ഐസം ഹസ് . മുഖത്തും പുറത്തുമാണ് കടിയേറ്റത്. പരിക്ക് ഗുരുതരമായതിനാൽ വടകരയിലെ സർക്കാർ ആശുപത്രികളിൽ നിന്ന് പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം കോഴിക്കോട്ടേക്ക് മാറ്റി.ഈ പ്രദേശത്ത് രണ്ടാഴ്ച മുൻപ് 17 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു






































