കണ്ണൂർ കോളാരിയിൽ കുടിവെള്ള പൈപ്പ് ഇടുമ്പോൾ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Advertisement

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മനീഷിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

Advertisement