ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി,പിന്തുണയുമായി ശിവഗിരി മഠവും

Advertisement

പത്തനംതിട്ട.ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഐപികൾ ഉൾപ്പെടെ 3000 പ്രതിനിധികൾ സംഗമത്തിന്റെ ഭാഗമാകും. സംഗമത്തിൽ എസ്എൻഡിപി ഉൾപ്പെടെ ഉള്ള സംഘടനകളൾ ഭാഗമാകുമെന്ന് മന്ത്രി വി എൻ വാസവൻ.
സംഗമം നടത്തിപ്പിന് ഏഴു കോടി രൂപ ചിലവാകുമെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ.

ആഗോള അയ്യപ്പ സംഗമത്തിന് ഒരു ദിവസം മാത്രമാണ് ബാക്കി. പരിപാടിക്കായുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സംഗമത്തിൽ മൂന്ന് സെക്ഷനുകളായാണ് ചർച്ച. ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്ച്ചൽ ടൂറിസം ഗ്രൗണ്ട് മാനേജ്മെന്റ് എന്നിങ്ങനെയാണ് സെഷനുകൾ. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന TKA നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ,മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെ മുതിർന്ന IPS ഉദ്യോഗസ്ഥർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. മന്ത്രി വി എൻ വാസുവിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകനയോഗം ചേർന്നു.

മാസ്റ്റർ പ്ലാൻ അടക്കം സംഗമത്തിൽ അവതരിപ്പിക്കും. അതിലും സ്പോൺസർമാരെ ഉൾപ്പടെ ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്. ഏഴു കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്റെ ആകെ ചിലവ്. ഭൂരിപക്ഷം തുകയും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയതായി ദേവസ്വം മന്ത്രി പി എൻ വാസവൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശിവഗിരി മഠം രംഗത്തെത്തി.

അതേസമയം പരിപാടിക്കെതിരെ പ്രതിപക്ഷ വിമർശനം തുടരുകയാണ്. ഭക്തരെ കബളിപ്പിക്കലാണ് അയ്യപ്പ സംഗമം എന്ന് രമേശ്‌ ചെന്നിത്തല.

എസ്എൻഡിപി ഉൾപ്പെടെയുള്ള സംഘടനകൾ പരിപാടിയുടെ ഭാഗമാകും. മുഴുവൻ പ്രതിനിധികൾക്കും താമസം സൗകര്യം, യാത്ര സൗകര്യം ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള ഐഎഫ് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Advertisement