കോഴിക്കോട് .തേനീച്ച കുത്തേറ്റയാൾ കിണറ്റിൽ ചാടി. മാമ്പറ്റയിൽ തേനീച്ച കുത്തിയ ബൈക്ക് യാത്രക്കാരൻ രക്ഷപെടാൻ കിണറ്റി ചാടി. മാമ്പറ്റ ചേരികലോട് ബൈക്കിൽ യാത്ര ചെയ്യ്ത ആളെയാണ് തേനീച്ച കുത്തിയത്.കുത്ത് കിട്ടിയ ഉടനെ ഇയാൾ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ ചാടി. കിണറ്റിലേക്ക് തേനീച്ച എത്തിയില്ലെങ്കിലും ആള്‍ അപകടത്തിലാവുമെന്ന് ആശങ്ക പരന്നു.
സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു.അഗ്നി രക്ഷാ സേന സ്ഥലത്തെത്തി കിണറ്റി ചാടിയ ആളെ റെസ്ക്യ് നെറ്റ് ഉപയോഗിച്ച് രക്ഷപെടുത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയി
ഇയാളുടെ മുഖത്ത് മൊത്തമായി കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തേനീച്ച അക്രമ ഭീതി നിലനിൽകുന്നു


































