2025 സെപ്തംബർ 18 വ്യാഴം
BREAKING NEWS
👉പേരൂർക്കട എസ് എ പി ക്യാമ്പിൽ പോലീസ് ട്രയിനി മീനാങ്കൽ സ്വദേശി ആനന്ദ് തൂങ്ങി മരിച്ചു.
👉നേരത്തെ ഇരുകൈ ഞെരമ്പുകളും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു.

👉തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനന്ദിനെപേരൂർക്കട ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
👉വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസ്സുകളുടെ ചെലവുകൾ സർവ്വകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ.

👉ഡിജിറ്റൽ സാങ്കേതിക സർവ്വകാലാശാലകൾക്ക് ഈ വിവരങ്ങൾ കാട്ടി ചാൻസിലർ കൂടിയായ ഗവർണർ കത്തയച്ചു
👉 കണ്ണൂർ സെൻട്രൽ ജയിലിലെ മൊബൈൽ ഫോൺ, ലഹരി കടത്ത് തടയാൻ നടപടി
👉ശബരിമല:സ്വർണ പാളി സമർപ്പിച്ചിട്ടുണ്ടെങ്കിൽ മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു പൊട്ട് സമർപ്പിച്ചാൽ പോലും മഹസറിൽ കാണുംമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ്.

👉ശബരിമല സ്വർണ്ണ പാളി വിവാദം വിജിലൻസ് എസ് പി അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
👉 ഗസ്സയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് വിവരം
👉 ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മേഘവിസ്ഫോടനം 5 പേരെ കാണാതായി.

👉 മുത്തങ്ങ വെടിവെയ്പ്പിൽ എ കെ ആൻ്റണിക്ക് വൈകി തിരിച്ചറിവ് നല്ലതെന്ന് സി കെ ജാനു .സംഭവത്തിൽ ഇപ്പോഴും ആദിവാസികൾ കോടതി കയറുകയാണെന്നും സി കെ ജാനു.
👉 ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്
👉പെരിന്തൽമണ്ണയിലെ മണ്ണാർ മലയിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

🌴കേരളീയം🌴
🙏 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരി
ക്കുന്നത്.
🙏 ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

🙏 ആഗോള അയ്യപ്പ സംഗമത്തില്‍ നിലവില്‍ 5000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മന്ത്രി വി എന്‍ വാസവന്‍. പ്രതിനിധികളുടെ എണ്ണം മുന്‍ഗണനാക്രമത്തില്‍ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
🙏 ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.

🙏 തന്റെ ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
🙏 അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വ്വരോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

🙏 കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ടയേര്‍ഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനാണ് പിടിയിലായത്.
🙏 ആലപ്പുഴ പൂച്ചാക്കലില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

🙏 എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം.
🙏 വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിര്‍ണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

🙏 തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ കാച്ചേരി മൈനര്‍ സെമിനാരിയില്‍ വിശ്രമത്തിലായിരുന്നു.
🙏 തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി. എ. അരുണിനും എതിരായ വ്യാജ പീഡനകേസിലെ രണ്ട് പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍. ശ്രീരാഗ്, സ്വാമിനാഥന്‍ എന്നിവരെയാണ് കര്‍ണാടക ബാനസവാടി പൊലീസ് പിടികൂടിയത്.

🇳🇪 ദേശീയം 🇳🇪
🙏 ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനമേഖലയില്‍ നിന്നാണ് അസസ്ഥി കഷ്ണങ്ങള്‍ ലഭിച്ചത് എന്നാണ് വിവരം. എസ്ഐടി സംഘം ഇന്ന് ബങ്കലെഗുഡേയില്‍ പരിശോധന നടത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
🙏 ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങള്‍ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്.

🙏 അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാള്‍. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്‌കരാജ് സബര്‍വാള്‍ പറഞ്ഞു.
🙏 ബോളിവുഡ് നടി ദിഷ പത്താണിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തില്‍ അക്രമികളായ രണ്ട് പേര്‍ പൊലീസ് പിടികൂടുന്നതിനിടയില്‍ വെടിയേറ്റ് മരിച്ചുവെന്ന് യുപി പോലിസ്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചെന്ന വിവരം പുറത്തുവരികയായിരുന്നു.

🇦🇽 അന്തർദേശീയം 🇦🇺
🙏 ജോര്‍ജിയയില്‍ എത്തിയ 56 ഇന്ത്യക്കാര്‍ക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി പരാതി. ധ്രുവി പട്ടേല്‍ എന്ന യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനുഭവം പങ്കുവെച്ചത്.
👉 ടിക് ടോകിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം.

🙏 സാംസ്‌കാരികമായ അധിനിവേശം ആരോപിച്ച് ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ വാക്കുകള്‍ നിരോധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
🙏 ഗാസയിലെ യുദ്ധം രണ്ടു വര്‍ഷം പൂര്‍ത്തിയാകാന്‍ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേല്‍. യുദ്ധം ആരംഭിച്ച് ഇതിനകം 64964 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 165312 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

🙏 വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക. കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന.
🙏 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. ഇതോടെ പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലായി . ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്.

🏏🏑കായികം 🥍🏏
🙏 ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിന്‍ യാദവും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്.
🙏 ഓസ്ട്രേലിയക്കെതി
രായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 102 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.

🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി.






































