കല്ലമ്പലം.വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. കല്ലമ്പലത്ത് വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. മണമ്പൂർ സ്വദേശി വാസന്തിയമ്മയുടെ മാലയാണ് കവർന്നത്. അയൽവാസിയാണ് വയോധികയുടെ മാല കവർന്നതെന്നാണ് സൂചന. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മക്കളുടെ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു
































