വിഷ്ണുബാബു എവിടെ, കപ്പലില്‍യാത്രചെയ്യുകയായിരുന്ന യുവാവിനെന്തു സംഭവിച്ചുവെന്നറിയാതെ കണ്ണീര്‍ക്കടലില്‍ കുടുംബം

Advertisement

ആലപ്പുഴ. ആരും നേരിട്ടില്ലാത്ത വിധിയാണീ കുടുംബത്തിന്‍റേത്, അവരുടെ പ്രിയനായ വിഷ്ണു ബാബുവിനെ കപ്പലിലെ ജോലിക്കിടെ കാണാതായിട്ട് ഒരു വർഷം പിന്നിട്ടു .
വാർത്തകളിൽ നിറഞ്ഞ സംഭവത്തെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിച്ചെന്ന സങ്കടത്തിലാണ് വിഷ്ണുവിന്റെ കുടുംബം. ഒരു വർഷം പിന്നിടുമ്പോഴും മകനെ കുറിച്ച് യാതൊരു വിവരവുമില്ല. സർക്കാർ ഇടപെടലുകളും ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് ബാബു തിരുമല പറയുന്നു.

2024 ജൂലായ് 17. ഡെൻസായി മറൈൻ കമ്പനിയുടെ എസ്എസ്ഐ റെ‍‍ഡ് സല്യൂട്ട് കപ്പൽ ചൈന തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. കപ്പലിലെ ഏക മലയാളി ജീവനക്കാരൻ ആലപ്പുഴ സ്വദേശി വിഷ്ണു ബാബു. രാത്രിയോടെ വീട്ടിൽ വിളിച്ച് ഏറെ നേരം സംസാരിച്ചു. കപ്പൽ മലാക്ക കടലിടുക്കിലൂടെ യാത്ര തുടർന്നു. പിന്നീട് വിഷ്ണുവിനെ ആരും കണ്ടിട്ടില്ല.


  • കടലിലേക്ക് വീണെന്നാണ് കപ്പൽ കമ്പനിയുടെ വശദീകരണം. ഷിരൂർ ദുരന്ത സമയത്തായിരുന്നു വിഷ്ണുവിനേയും കാണാതായത്. സർക്കാരുകളുടെ ശ്രദ്ധ വേണ്ടത്ര ലഭിച്ചില്ലെന്ന കുടുംബത്തിന്റെ സങ്കടം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. നിരാശയോടെ മടങ്ങേണ്ടി വന്നു.

  • അച്ഛൻ,അമ്മ സഹോദരി, പുന്നപ്രയിലെ വാടക വീട്ടിൽ മൂന്ന് മനുഷ്യർ ഇന്നും അവനു വേണ്ടി കാത്തിരിക്കുന്നു.
    അവന്റെ സ്വപ്നങ്ങളുമായി .
Advertisement