പത്തനംതിട്ട.ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം മുൻ രാജകുടുംബം പങ്കെടുക്കില്ല. ബദൽ സംഗമത്തിൽ നിന്നും വിട്ട് നിൽക്കും. യുവതീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നും പന്തളം മുൻ രാജകുടുംബം പറഞ്ഞു..പന്തളത്ത് സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ക്ഷണിച്ചാലും പോകില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരുക്കങ്ങൾ വിശദീകരിക്കാൻ ദേവസ്വം മന്ത്രി വി എൻ വാസവൻ നാളെ പമ്പയിൽ മാധ്യമങ്ങളെ കാണും.
ആഗോള അയ്യപ്പ സംഗമത്തിന് രണ്ടു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംഗമത്തിൽ പങ്കെടുക്കുന്നില്ലെന്ന തീരുമാനം മുൻ രാജകുടുംബം.അറിയിക്കുന്നത്. ബദൽ സംഗമത്തിൽ നിന്നും വിട്ടുനിൽക്കും.യുവതി പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും മുൻ രാജകുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. പന്തളത്ത് സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ക്ഷണിച്ചാലും പോകില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആഗോള തീർത്ഥാടന കേന്ദ്രമായി ശബരിമല മാറ്റാനുള്ള ചർച്ചകൾ ആഗോള സംഗമത്തിൽ ഉണ്ടാകുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി.
നാളെ പരിപാടിയുടെ വിവരങ്ങൾ വിശദീകരിക്കാൻ മന്ത്രി പമ്പയിൽ മാധ്യമങ്ങളെ കാണും. 12 മണിക്കാണ് വാർത്താ സമ്മേളനം. അതേസമയം ആഗോള സംഗമത്തിന് ഉള്ള പ്രധാന വേദിയുടെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായി. ഉപവേദികളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. നാളെത്തന്നെ വേദികളുടെ നിർമ്മാണം പൂർത്തിയാക്കി ദേവസ്വം ബോർഡിന് കൈമാറും. നാളെ വൈകുന്നേരത്തോടെ പമ്പയിലെ സുരക്ഷ പോലീസ് വർദ്ധിപ്പിക്കും. സുരക്ഷാവന്യാസം സംബന്ധിച്ച വിവരങ്ങളും മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്




































