ശിവഗിരി വെടിവെയ്പ്പിലും, മുത്തങ്ങ, മാറാട് സംഭവങ്ങളിലും അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് എ കെ ആന്റണി

Advertisement

തിരുവനന്തപുരം. തൻ്റെ ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളിൽ വർഷങ്ങൾക്കിപ്പുറം വിശദീകരണവുമായി മുൻ മുഖ്യമന്ത്രി എ.കെ ആൻ്റണി. ശിവഗിരി വെടിവെയ്പ്പും, മുത്തങ്ങ, മാറാട് സംഭവങ്ങളിലും അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടു. അന്നുണ്ടായ സംഭവങ്ങളിൽ വിശദീകരണവും നടത്തി.

പൊലീസ് അതിക്രമങ്ങളിൽ ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചയിൽ ഭരണപക്ഷം പ്രതിപാദിച്ചത് എ.ആന്റണി സർക്കാരിൻ്റെ കാലത്തെ സംഭവങ്ങളാണ്. പ്രതിപക്ഷത്തിന് മതിയായ പ്രതിരോധം സൃഷ്ടിക്കാൻ കഴിയാതെ വന്നതോടെയാണ് 85 കാരനായ എ.കെ ആൻ്റണിക്ക് നേരിട്ട് ഇറങ്ങേണ്ടി വന്നത്. 21 വർഷം മുൻപ് കേരള രാഷ്ട്രീയം വിട്ടിട്ടും ഇപ്പോഴും തന്നെ വേട്ടയാടുന്നു എന്ന് എ.കെ ആൻ്റണിയുടെ പരാതി. ശിവഗിരിയിൽ പൊലീസ് നടപടി ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു എന്നും, നടപ്പിലാക്കിയത് കോടതി ഉത്തരവെന്നും എ.കെ ആൻ്റണി.

മുത്തങ്ങയിൽ വന്യ മൃഗ സങ്കേതത്തിൽ കയറി കുടിൽ കെട്ടിയ ആദിവാസികളെ ഇറക്കിവിട്ടെങ്കിൽ അതിന് കാരണമുണ്ട്. താൻ ചെയ്തത് തെറ്റെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഗവൺമെൻറ് പിന്നീട് അവിടെ ആദിവാസികളെ താമസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും എകെ ആൻ്റണിയുടെ ചോദ്യം.

ശിവഗിരി, മുത്തങ്ങ, മാറാട് സംഭവങ്ങളിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ഇത് തൻ്റെ അവസാനവാർത്താ സമ്മേളനം അല്ല. ഇപ്പോൾ ആക്ടീവല്ല, റിട്ടയേർഡുമല്ലെന്നും എ.കെ ആൻ്റണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പല അപ്രിയ സത്യങ്ങളും തുറന്നുപറയുമെന്നും എ.കെ ആൻ്റണി പറഞ്ഞു.

Advertisement