കൊച്ചി. ചൂഷണങ്ങൾക്കെതിരെ RBI കൊച്ചിൻ ശാഖയിലേക്ക് UM C പ്രതിഷേധമാർച്ച് നടത്തി നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്ത മാർച്ചിനു ശേഷം നടന്ന പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി. നിർവ്വഹിച്ചു. UMC സംസ്ഥാന
പ്രസിഡണ്ട് ജോബി വി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി, ടി .എഫ് സെബാസ്റ്റ്യൻ, ട്രഷറർ നിജാം ബഷി നേതാക്കളായ സി.എച്ച് .ആലിക്കുട്ടി ഹാജി ടി.കെ.ഹെൻട്രി, വി. എ. ജോസ്. ടി.കെ. മൂസ തുടങ്ങിവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് നേതാക്കളായ ടോമി കുറ്റിയാങ്കൽ, ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ഷിനോജ് നരി തൂക്കിൽ, പി.എസ്
സിംപസൺ, ടി.പി. ഷെഫീക്ക്, അലി അയന,എ.കെ. വേണുഗോപാൽ, വി.സി. പ്രിൻസ്, തുടങ്ങിയവർ
നേതൃത്വം നൽകി ഉദ്ഘാടന പ്രസംഗത്തിൽ ബാങ്കുകൾ സാമ്പത്തിക ഇടപാടുകളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടി
അവസാനിപ്പിക്കാൻ പാർലമെൻ്റിൽ ഉപക്ഷേപം കൊണ്ടുവരുമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. പ്രതിഷേധ
മാർച്ചിലും,ധർണ്ണയിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.





































