വനം വന്യജീവി വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 277/2024) തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 13 വരെ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ വച്ചും ശാരീരിക അളവെടുപ്പും വാക്കിങ്ങ് ടെസ്റ്റും നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ മൂന്ന് മണിക്ക് മുന്‍പായി പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാണ്.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികജാതി, പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 644/2024, 762/2024) തസ്തികയിലേക്ക് സെപ്തംബര്‍ 19ന് രാവിലെ 11.15ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് ജി ആര്‍2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍- സര്‍ജറി (കാറ്റഗറി നമ്പര്‍ 718/2024), പ്രൊഫസര്‍- ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കാറ്റഗറി നമ്പര്‍ 719/2024) തസ്തികകളുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ 24ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് ജി ആര്‍1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (പട്ടികജാതി, പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 639/2024, 640/2024, 641/2024, 759/2024) തസ്തികയിലേക്ക് സെപ്തംബര്‍ 24ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (കാറ്റഗറി നമ്പര്‍ 369/2024), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി (കാറ്റഗറി നമ്പര്‍ 025/2024), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി (കാറ്റഗറി നമ്പര്‍ 568/2024), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (534/2024-എല്‍സി/എഐ) തസ്തികകളിലേക്ക് 2025 സെപ്തംബര്‍ 24ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
പ്രമാണപരിശോധന
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി (കാറ്റഗറി നമ്പര്‍ 716/2024) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് സെപ്തംബര്‍ 19ന് രാവിലെ 10.30ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ജിആര്‍ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
































