രാഹുൽ മാങ്കൂട്ടത്തിലിനെ നിയമ സഭയിൽ എത്തിച്ചതിൽ അമർഷം തുടർന്ന് പ്രതിപക്ഷ നേതാവ്,നേമം ഷജീറിനെ അവഗണിച്ചു

Advertisement

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെ നിയമ സഭയിൽ എത്തിച്ചതിൽ അമർഷം തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാണാനെത്തിയ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിനെ അവഗണിച്ചു കൊണ്ടാണ് സതീശൻ അമർഷം പ്രകടിപ്പിച്ചത്. നിയമസഭയിലേക്ക് രാഹുലിന് ഒപ്പം വന്നത് ഷജീറായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ഇനി സഭയിൽ എത്തരുതെന്ന് കെ. മുരളീധരൻ പറഞ്ഞു

കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം ഒരുക്കി നിയമ സഭയിലേക്ക് എത്തിച്ച നിയമം ഷജീറിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേമം ഷജീർ പ്രതിപക്ഷ നേതാവിനെ കാണാൻ എത്തിയത്. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ എത്തിയ ഷജീറിനെ കാണാൻ വി.ഡി സതീശൻ കൂട്ടാക്കിയില്ല. മുറിയിലെത്തി കാണാൻ ശ്രമിച്ച ഷജീറിനെ പൂർണ്ണമായും അവഗണിച്ച സതീശൻ മുഖം പോലും തയ്യാറായില്ല.പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.രാഹുൽ മാങ്കുട്ടത്തിൽ ഇനി നിയമസഭയിൽ എത്തരുതെന്നാണ് കോൺഗ്രസിനുള്ളിലെ വികാരം

രാഹുൽ മാങ്കൂട്ടത്തിൽ ഇനി സഭയിലേക്ക് എത്തില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. ആദ്യ ദിവസം സഭയിൽ എത്തിയിരുന്നില്ലെങ്കിൽ
ഹാജരാകാതിരിക്കുന്നതിന് അപേക്ഷ നൽകേണ്ടി വരുമായിരുന്നു എന്നാണ്
നേതാക്കളുടെ ന്യായീകരണം

Advertisement