തൃശൂര്‍.ചില കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സദസ് പരിപാടിയെ തകർക്കാൻ അനുവദിക്കില്ല എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും വേലായുധൻ ചേട്ടന് വീട് കിട്ടിയത്തിൽ സന്തോഷമുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വായോധികയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കു എന്നായിരുന്നു മറുപടി.
തൃശ്ശൂർ ജില്ലയിലെ കലുങ്ക് സൗഹ്യദ സദസ് വേദിയിലായിരുന്നു തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വ്യക്തത വരുത്തിയത്. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയു,ചെയ്യാൻ കഴിയാത്തത് പറ്റില്ല എന്ന് ഇനിയും പറയും. ചില കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹ്യദ സദസ് പരിപാടിയെ തകർക്കാൻ അനുവദിക്കില്ല.14 ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് നടത്തും.
സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി.
അതേസമയം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വായോധികയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കു എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
അതിനിടെ സൗഹൃദ സദസ്സ് വേദയിൽ സുരേഷ് ഗോപിയോടൊപ്പം ഡിസിസി അംഗവും പങ്കെടുത്തു. തൃശൂർ ഡി.സി.സി അംഗവും മുൻ ബ്ലോക്ക് പ്രസിഡൻ്റുമായ പ്രൊഫ.സി.ജി ചെന്താമരാക്ഷനാണ് ഇരിങ്ങാലക്കുടയിൽ വേദയിലുണ്ടായിരുന്നത്.






































