2025 സെപ്തംബർ 17 ബുധൻ
BREAKING NEWS
👉ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം മരണം 13 ആയി.16 പേരെ കാണാനില്ല.
👉ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

👉തൃശ്ശരിൽ സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെ എന്ന് സീറോ മലബാർ സഭയുടെ മുഖപത്രത്തിൽ വിമർശനം
👉ഓച്ചിറ അഴീക്കലിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഗർഭിണിയോട് ക്രൂരത, സൈനീകനായ ഭർത്താവിനെതിരെ പോലീസ് കേസ്സെടുത്തു.
👉മാവോയിസ്റ്റ്കൾ താല്ക്കാലിക വെടിനിർത്തലിന് തയ്യാറെന്നും കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കത്ത്. ചത്തീസ്ഗഢ് പോലീസ് കത്തിൻ്റെ ആധികാരികത പരിശോധിച്ച് വരുന്നു

🌴കേരളീയം🌴
🙏 കേരളത്തില്‍ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം 3 ദിവസത്തേക്ക് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
🙏 തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും കര്‍ക്കശ നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജാഗ്രത വേണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
🙏 വെളിച്ചെണ്ണയുള്‍
പ്പെടെ സപ്ലൈകോ വഴി നല്‍കുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി. പി എസ് സുപാല്‍ എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയിലാണ് ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

🙏 ജീവനക്കാര്‍ പണിമുടക്കിയതോടെ തൃശ്ശൂര്‍ നഗരത്തില്‍ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെയാണ് പണിമുടക്കിക്കൊണ്ട് ജീവനക്കാര്‍ സമരം ചെയ്തത്.
🙏 പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. കല്‍പ്പാത്തിയില്‍ നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് നാല് പേരെയും പിടികൂടിയത്.
🙏 കോട്ടയം വൈക്കം റോഡ് സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന് മുകളില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആര്‍ അദ്വൈത് ആണ് മരിച്ചത്. 18 വയസായിരുന്നു.

🙏 പീച്ചി സ്റ്റേഷനില്‍ വച്ച് ഹോട്ടല്‍ ഉടമയുടെ മകനയെും ജീവനക്കാരനെയും മര്‍ദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് നടപടിയുണ്ടായത്.
🙏 ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ചതിന് സംഘത്തിലെ 18 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം ലഭിച്ചത്.

🙏 കോഴിക്കോട് വില്യാപ്പള്ളിയില്‍ ആര്‍ജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയില്‍.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിന്റ പിടിയിലായത്.
🙏 മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്.

🙏 റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍ കേസുകള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പരാതി.
🇳🇪 ദേശീയം 🇳🇪
🙏 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളില്‍ ഗാനം തയ്യാറാക്കിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നിയമസഭ അദ്ദേഹത്തിന്റെ ‘ജീവിതയാത്ര’ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. ‘നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയുക’ എന്ന പേരിലാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

🙏 കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള., വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.
🙏 ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ബെല്‍ത്തങ്കടി കോടതിയുടേതാണ് തീരുമാനം.

🙏 ദില്ലി സര്‍വകലാശാലയില്‍ എന്‍എസ്യുഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
🙏 തിങ്കളാഴ്ച രാത്രിയിലുണ്ടായ മേഘവിസ്‌ഫോടനം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളില്‍ കനത്ത നാശം വിതച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു.

🙏 ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം താനാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍.
🙏 ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 15 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നല്‍കിയത്.

🙏 ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ബഹാവല്‍പൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഭീകര സംഘടന ആദ്യമായി സമ്മതിച്ചു.
🙏 ബിഹാറില്‍ മഹാസഖ്യത്തിന് യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സമയമാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🙏 ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായി. അമേരിക്കന്‍ ഉപ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ദില്ലിയില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ അടക്കമുള്ള വിഷയങ്ങള്‍ യുഎസ് ചര്‍ച്ചയില്‍ ഉന്നയിച്ചു.
🙏 യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ നേട്ടമായി. ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ച ദില്ലിയില്‍ തുടങ്ങിയത് മുതല്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു.

🙏 പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
🙏 ഗാസയില്‍ രൂക്ഷമായ ഇസ്രയേല്‍ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയില്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ തുടങ്ങിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പകല്‍ നടക്കുന്ന ആക്രമണങ്ങളില്‍ വിവിധ ഇടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു.
🏏 കായികം 🏑
🙏 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജേഴ്സി സ്പോണ്‍സറായി അപ്പോളോ ടയേഴ്സ്. 2027 വരേയാണ് കരാര്‍. 579 കോടിയുടെ കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐക്കുള്ളതെന്ന് റിപ്പോര്‍ട്ട്.

🙏 ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി.
🙏ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.






































