പുൽപ്പള്ളി. ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കർണാടക നാഗർഹോളെ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട വെള്ള ആന ക്യാമ്പിൽ ആയിരുന്നു ആനക്കുട്ടി. കഴിഞ്ഞമാസം 18നാണ് ആനക്കുട്ടി ചേകാടിയിൽ എത്തിയത്. ആനക്കുട്ടിയെ വെട്ടത്തൂർ വനത്തിൽ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കബനി പുഴ നീന്തി കടന്ന് കർണാടകയിൽ എത്തി. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം ഉണ്ടായതിനെ തുടർന്നാണ് ആനകുട്ടി ചെരിഞ്ഞത്




































