കൊടിക്കുന്നിൽ സുരേഷ് എംപിയെ ജാതീയമായി അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ്

Advertisement

തിരുവനന്തപുരം. കൊടിക്കുന്നിൽ സുരേഷ് എംപിയെ ജാതിയമായി അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ് യു പി മുസ്തഫ. എന്നെ പ്രസിഡന്റാക്കിയിരുന്നെങ്കിൽ എന്റെ പഴയ കോളനി മൊത്തമായി ഭരിച്ചേനെ എന്ന് കൊടിക്കുന്നിൽ പറയുന്നതായി മുസ്തഫ ഫേസ്ബുക്കിൽ കുറിച്ചു. സണ്ണി ജോസഫിന് എതിരായ കൊടിക്കുന്നിലിന്റെ വിമർശനം സംബന്ധിച്ച വാർത്ത പങ്കുവെച്ചു കൊണ്ടാണ് പരിഹാസം

ഒരേ മുന്നണിയിലുള്ള നേതാവിനെയാണ് മുസ്തഫ ജാതീയമായി അധിക്ഷേപിക്കുന്നത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും ഇടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പ്. കെഎംസിസി പ്രവർത്തകനും സി എച്ച് സെന്റർ റിയാദ് ഘടകത്തിന്റെ ചെയർമാനുമാണ് മുസ്തഫ

Advertisement