വയനാട്. പ്രിയങ്ക ഗാന്ധി എംപി വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിൽ ഇന്ന് സന്ദർശനം നടത്തും. പത്തുമണിക്ക് ചോല നായ്ക്കർ നഗറിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നെടുങ്കയം ഫോറസ്റ്റ് ബംഗ്ലാവിൽ വെച്ച് ആദിവാസി കുടുംബങ്ങളുമായി സംസാരിക്കും. മൂന്നുമണിക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലും നാലുമണിക്ക് കനോലി പ്ലോട്ടിലും പ്രിയങ്ക ഗാന്ധിയെത്തും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.






































