കൊച്ചി. ശബരിമല ദ്വാരപാലക സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുൻവർഷങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് മറുപടി നൽകിയേക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്വർണ്ണപ്പാളികൾ ഉടൻ തിരികെ എത്തിക്കാനും
കഴിഞ്ഞതവണ കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി അനുമതി ഇല്ലാതെയാണ് സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്.





































