മലപ്പുറം. എടവണ്ണയിൽ വൻ ആയുധവേട്ട. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. വിട്ടു ഉടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എയർഗണ്ണുകൾ, 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. രണ്ട് റൈഫിളുകൾ കയ്യിൽ വയ്ക്കാനുള്ള ലൈസൻസ് ഉണ്ണിക്കമ്മദിന് ഉണ്ട്. ഇതിൻറെ മറവിൽ നിരവധി വെടിയുണ്ടകളും തോക്കും സൂക്ഷിച്ച് കച്ചവട നടത്തുകയായിരുന്നു. പാലക്കാട് നിന്ന് വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ആയുധശേഖരം പിടികൂടുന്നതിലേക്ക് എത്തിയത്.




































