തിരുവനന്തപുരം . ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് അനുമതി. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. യാത്രയ്ക്കുശേഷം പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം






































