വയനാട്. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്‍റെ മരുമകള്‍ പത്മജ. സെപ്തംബര്‍ 30നകം വീടിന്‍റെയും പറമ്പിന്‍റെയും ആധാരം ബത്തേരി അര്‍ബന്‍ബാങ്കില്‍ നിന്ന് എടുത്ത് തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് പത്മജ പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുതല്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനക്കോഴ വാങ്ങാന്‍ എന്‍എം വിജയന്‍റെ വിശ്വാസ്യത വിനിയോഗിക്കുകയാണ് ഉണ്ടായതെന്ന് പത്മജ ആരോപിച്ചു. അദ്ദേഹത്തെ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയാണ് ഉണ്ടായത്. ഐസി ബാലകൃഷ്ണന്‍ പണം വാങ്ങിക്കൊണ്ട് പോകുന്നതിന് തങ്ങള്‍ സാക്ഷികളാണ്. കോണ്‍ഗ്രസിന് വേണ്ടിയാണ് അദ്ദേഹം കടക്കാരനാവുകയും ആത്മഹത്യ ചെയ്യുകയും ഉണ്ടായതെന്നും പത്മജ ആരോപിച്ചു. ഈ സാഹചര്യത്തില്‍ വീടിന്‍റെയും സ്ഥലത്തിന്‍റെയും ഈടിലെടുത്ത വായ്പ തിരിച്ചടച്ച് ആധാരം തിരികെ നല്‍കാന്‍ കോണ്‍ഗ്രസിന് ഈമാസം 30 വരെ സമയം അനുവദിക്കുകയാണ്. അല്ലാത്ത പക്ഷെ ഒക്ടോബര്‍ രണ്ട് മുതല്‍ ഡിസിസിക്ക് മുന്നില്‍ സമരം നടത്തുമെന്നാണ് കുടുംബത്തിന്‍റെ നിലപാട്
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പത്മജ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് സഹായിച്ചില്ലെങ്കില്‍ സിപിഐഎം സഹായിക്കുമെന്നാണ് നേതൃത്വം പരസ്യനിലപാട് എടുത്തിട്ടുള്ളത്. എന്നാല്‍ ഇതിന് മറുപടി നല്‍കേണ്ടത് കോണ്‍ഗ്രസ് ആണെന്നാണ് കുടുംബത്തിന്‍റെ നിലപാട്.






































