SHO വാഹനം ഇടിപ്പിച്ച് വയോധികനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു,എസ്എച്ച്ഒ ഒളിവിലെന്ന് പൊലീസ്

Advertisement

തിരുവനന്തപുരം . SHO വാഹനം ഇടിപ്പിച്ച് വയോധികനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു,എസ്എച്ച്ഒ ഒളിവിലെന്ന് പൊലീസ്. ജില്ല ക്രൈംബ്രാഞ്ച് DYSP വിനു കുമാറിന് ആണ് അന്വേഷണ ചുമതല

വകുപ്പ് തല നടപടികളുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ DYSP പ്രദീപിനെ ചുമതലപ്പെടുത്തി. അപകടത്തിന് ശേഷം കാർ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തി. പാറശാലയിലെ വർക് ഷോപ്പിലാണ് പണി നടത്തിയത്. തെളിവ് നശിപ്പിക്കലിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തിയതാണെന് അന്വേഷണ സംഘം. കേസില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാർ ഒളിവിൽ.
അമിതവേഗത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചത് SHO ആണെന്ന് തെളിഞ്ഞതോടെ എസ് എ ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. പിന്നാലെ സസ്‌പെന്‍ഷന്റ് ചെയ്തുള്ള വകുപ്പുതല നടപടിയും ഉണ്ടായി. നിലവിൽ അഭിഭാഷകൻ മുഖേന പ്രതി അനിൽകുമാർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതാണ് വിവരം. അനിൽകുമാറിനെ പോലീസ് സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.

Advertisement