സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. കുന്ദംകുളം പൊലീസ് സ്റ്റേഷനിലിൽ
യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും
പ്രതിപക്ഷത്തിൻെറ ശ്രമം.ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ ശ്രമിക്കുമ്പോൾ
മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും രണ്ട് ബില്ലുകളും ഇന്ന് നിയമസഭ പരിഗണിക്കും.
ചികിത്സയിൽ കഴിയുന്ന കാനത്തിൽ ജമീല എം.എൽ.എക്ക് സഭയിൽ ഹാജരാകാതിരിക്കാൻ അനുമതി നൽകുന്നതും ഇന്ന് സഭയുടെ
പരിഗണനക്ക് വരുന്നുണ്ട്.

Advertisement