വയോധികനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് പോലീസ് ജാമ്യം നൽകി

Advertisement

തിരുവനന്തപുരം. വിതുരയിൽ വയോധികനെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർ സി പ്രമോദിന് പോലീസ് ജാമ്യം നൽകി വിട്ടയച്ചു.മനപ്പൂർവല്ലാത്ത നരഹത്താക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
വിതുര പോലീസ് റവന്യൂ വകുപ്പിന് റിപ്പോർട്ട് കൈമാറും. കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് മണിയൻ സ്വാമി എന്ന വയോധികനെ വിതുര ജംഗ്ഷനിൽ വച്ച് പ്രമോദ് ഓടിച്ചിരുന്ന കാർ ഇടിച്ചത്.തുടർന്ന് കാർ നിർത്താതെ ഒളിവിൽ പോയ പ്രമോദിന്റെ വാഹനം രണ്ടുദിവസങ്ങൾക്കു മുമ്പ് സ്റ്റേഷന് മുന്നിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തുടർന്ന് ബന്നലെ പ്രമോദ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. അമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻ പോകുന്ന തിരക്കിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രമോദ് പോലീസിന് മൊഴി നൽകിയത്. ആര്യനാട് വില്ലേജ് ഓഫീസറാണ് സി പ്രമോദ്. മരിച്ച മണിയൻ സ്വാമി വിതുര ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി അന്തിയുറങ്ങുന്നത്. അവിടേക്ക് നടന്നു പോകുന്നതിനിടയിൽ ആയിരുന്നു പ്രമോദിന്റെ കാർ മണിയൻ സ്വാമിയെ ഇടിച്ചു തെറിപ്പിച്ചത്..

Advertisement