ആവണിയുടെയും അജിന്‍റെയും ഹൃദയം നന്ദിയോതുന്നു ദൈവതുല്യരായ ഐസക് ജോർജിനെയും ബിൽജിത്തിനെയും ഓര്‍ത്ത്

Advertisement

കൊച്ചി.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ കൊല്ലം അഞ്ചൽ സ്വദേശി 13 വയസ്സുകാരി ആവണിയുടെയും അങ്കമാലി സ്വദേശിയായ 28 വയസ്സുകാരന്‍ അജിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി എന്ന് എറണാകുളം ലിസി ആശുപത്രി അധികൃതർ. ഹൃദയം നൽകാൻ തയ്യാറായ ഐസക് ജോർജിന്റെയും ബിൽജിത്തിന്റെയും കുടുംബത്തിന് നന്ദിയെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ കുടുംബം പറഞ്ഞു. സംസ്ഥാനത്ത് അവയവദാനത്തിന്റെ പ്രാധാന്യം കുറച്ചുകൂടി വർധിക്കണം എന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു.


ഇന്ന് ആർക്കും അത്ര ധൃതി ഇല്ലായിരുന്നു. ജീവനും മുറുകെ പിടിച്ചുള്ള നെട്ടോട്ടങ്ങൾക്കൊടുവിൽ രണ്ട് ജീവനുകൾക്കും പുതുജീവൻ ലഭിച്ചതിലുള്ള നിർവൃതിയായിരുന്നു ഏവരുടെയും മുഖത്ത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അടുത്തടുത്തായി കേരളം സാക്ഷ്യം വഹിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ ഏറെ വിജയകരമായിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ആവണിയുടേയും അജിൻ ഏലിയാസിന്റേയും ആരോഗ്യനിലയിൽ പുരോഗതിയെന്ന് എറണാകുളം ലിസ്സി ആശുപത്രി അധികൃതർ .രണ്ടുപേരും ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


കൊല്ലം അഞ്ചൽ സ്വദേശിയായ 13 വയസ്സുകാരി ആവണിക്കും അങ്കമാലി സ്വദേശി അജിനും ആണ് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്. ഹൃദയം ദാനം ചെയ്യാൻ തയ്യാറായ ഐസക് ജോർജിന്റെ കുടുംബത്തിന് നന്ദിയെന്ന് ഐസക് ജോർജിന്റെ ഹൃദയം സ്വീകരിച്ച അജിന്റെ സഹോദരൻ പറഞ്ഞു.


ആശങ്കയോടെ 13 വയസ്സുകാരിയായ മകളെയും ചുമലിലേറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയ ആ പിതാവിന്റെ ചിത്രം മറക്കാനാവുന്നതല്ല.
ആശങ്കകൾക്കൊടുവിൽ പ്രതീക്ഷ നിർഭരമായ മുഖത്തോടെയാണ്ഇന്ന് 13 വയസ്സുകാരിയുടെ മാതാപിതാക്കളും എത്തിയത്. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി എന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു…


ബിൽജിത്തിന്റെ ഹൃദയമാണ് ലഭിച്ചത് എന്നോ ആയുവാവ് മരിച്ചു എന്നതോ മകളെ അറിയിച്ചിട്ടില്ല. അതൊരു പക്ഷേ അവൾ എങ്ങനെ താങ്ങും എന്ന് അറിയില്ലെന്നും 13 കാരിയുടെ മാതാപിതാക്കൾ പറഞ്ഞു. ബിൽജിത്തിന്റെ കുടുംബത്തെ നേരിൽ കാണാൻ പോകുമെന്നും ഇവർ പറഞ്ഞു. എല്ലാത്തിനുമുപരി
ഒരുപാട് പേർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ കേരളത്തിൽ അവയവദാനത്തിന്റെ പ്രാധാന്യം ഇനിയും കൂടണമെന്നും ഇവർ എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു.

Advertisement