പത്തനംതിട്ട .പുല്ലാട് ഹണിട്രാപ് കേസിൽ നിർണായക ദൃശ്യങ്ങൾ, പ്രതി രശ്മിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത് പൊലീസ്. റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ച് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ.ആലപ്പുഴ സ്വദേശിയുടെ ദൃശ്യങ്ങളും ഫോണിലുണ്ട്.. ജയേഷ് 2016 ൽ പോക്സോ കേസിലും ഉള്‍പ്പെട്ടതായി വിവരം
രശ്മിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുന്നതും റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ചു മർദ്ദിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അന്വേഷണത്തോട് സഹകരിക്കാത്ത ജയേഷ് ഇതുവരെ ഫോണിന്റെ പാസ്സ്‌വേർഡ് പോലീസിനെ നൽകിയിട്ടില്ല. കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. പ്രതികൾ മൂന്നു പേരെ കൂടി സമാനമായ രീതിയിൽ മർദ്ദിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ കോയിപ്രം സ്റ്റേഷനിലേക്ക് കൈമാറി. മർദ്ദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് വിവരം. അതേസമയം ജയേഷ് സ്ഥിരം കുറ്റവാളി ആണെന്ന് പരിശോധനയും പോലീസ് നടത്തിവരികയാണ്. ഇയാൾക്കെതിരെ കോയിപ്രം സ്റ്റേഷനിൽ തന്നെ പോക്സോ കേസ് പോലീസ് ഉള്ളതായി പോലിസ് പറയുന്നു.. 2016 ലാണ് ജയേഷിനെതിരെ 16 കാരിയെ പിടിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തത്.





































