വ്യാജ മാല മോഷണക്കേസിൽ പോലീസിന്റെ ക്രൂരതയ്ക്കിരയാക്കപ്പെട്ട ബിന്ദു മാനനഷ്ടക്കേസുമായി സര്‍ക്കാരിനെതിരെ

Advertisement

തിരുവനന്തപുരം. പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പോലീസിന്റെ ക്രൂരതയ്ക്കിരയാക്കപ്പെട്ട ബിന്ദു മാനനഷ്ട പരിഹാരമാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങിലാണ് ബിന്ദു ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് പരാതി നൽകിയത്. സർക്കാർ ജോലി വേണമെന്നും പരാതിയിൽ പറയുന്നു.ബിന്ദുവിന്റെ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരുടെ പ്രതികരണം മനുഷ്യാവകാശ കമ്മീഷൻ തേടി.ആരോപണ വിധേയരായ എസ് ഐ പ്രദീപും എ.എസ്. ഐ.പ്രസന്നകുമാറും രേഖാമൂലം മറുപടി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അതേ സമയം വിതുര എംജിഎം പൊന്മുടി വാലി സ്കൂളിൽ പ്യൂണായി ബിന്ദു ജോലിയിൽ പ്രവേശിച്ചു. ബിന്ദുവിന്റെ ദുരവസ്ഥ കണ്ട് സ്കൂൾ മാനേജ്മെന്റ് നേരത്തെ ജോലി വാഗ്ദാനം ചെയ്തിരുന്നു.

Advertisement