ക്രൈസ്തവരുടെ തോളിൽ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെ,കേസരിയിലെ ലേഖനത്തിനെതിരെ വിമർശനവുമായി ദീപിക പത്രം

rep. image
Advertisement

കോട്ടയം. ആര്‍എസ്എസിന്‍റെ മുഖമാസികയായ കേസരിയിലെ ലേഖനത്തിനെതിരെ വിമർശനവുമായി ദീപിക പത്രം .ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് ലേഖനമെന്ന് എഡിറ്റോറിയൽ .ക്രൈസ്തവരുടെ തോളിൽ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് നോക്കണമെന്നും വിമർശനമുണ്ട് .

ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ എന്ന പേരിൽ കേസരി പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത് .മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് പറയുന്ന ലേഖനത്തിൽ ഭരണഘടന ഭേദഗതിയെക്കുറിച്ചും പരാമർശം ഉണ്ടായിരുന്നു . ഇതാണ് പ്രതിഷേധത്തിന് കാരണമായത് . വിശലിപ്തം ആണ് ലേഖനം എന്ന് പറഞ്ഞു തുടങ്ങുന്ന എഡിറ്റോറിയലിൽ
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ടേന്ന് എടുത്തുപറയുന്നു.
Rss ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം,ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ് Rss .. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുയാണ് ബിജെപി. മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്‌ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാമെന്നും ലേഖനത്തിൽ പറയുന്നു. ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം.
ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് ഈ സംസ്ഥാനങ്ങൾ മതപരിവർത്തന ബില്ലുകൾ ചുട്ടെടുക്കുന്നതെന്നും വിമർശനമുണ്ട് .
ഛത്തീസ്ഗഡ് വിഷയത്തിൽ ക്രൈസ്തവ സഭകളും ആയി ഉണ്ടായ അകലം കുറയ്ക്കാൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചതിനിടയിലാണ് കേസരി ലേഖനം വിവാദം ആയിരിക്കുന്നത്

Advertisement