2025 സെപതംബർ 15 തിങ്കൾ
BREAKING NEWS
👉 സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം.
👉 മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍.എ അയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ഇന്നത്തെ സഭ നടപടികൾ സമാപിക്കും.

👉തിരുവനന്തപുരം വെമ്പായത്ത് കാർ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു.
👉കേസരിയിലെ ലേഖഖനം വിഷലിപ്തമെന്ന് ദീപിക ദിനപത്രത്തിലെ മുഖലേഖനം
👉മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശബള വർദ്ധനയിൽ തടയിട്ട് മുഖ്യമന്ത്രി

👉ശബള വർദ്ധനവ് ഇപ്പോൾ വേണ്ടന്ന്
മുഖ്യമന്ത്രി
👉 കെ എസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച എസ്എച്ച് ഓയെ ചുമതലയിൽ നിന്ന് നീക്കി
👉 എൻ എം
വിജയൻ്റെ ബാധ്യത ഏറ്റെടുക്കുമെന്ന് സി പി എം അറിയിച്ചിട്ടില്ലെന്ന് ല്ലെന്ന് പത്മജ
👉മിൽമ പാൽ വില വർദ്ധനയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

🌴കേരളീയം🌴
🙏 കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാതെ അപമാനിച്ച കൊച്ചുവേലായുധന്റെ വീട്ടില്‍ നേരിട്ട് ചെന്ന് നിവേദനം വാങ്ങി നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍. തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് വയോധികന്റെ വീട്ടിലെത്തി എംഎല്‍എ നിവേദനം വാങ്ങിയത്.
🙏 വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറെന്ന് എം വി ജയരാജന്‍. കുടുംബം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കുമെന്നും സിപിഎം നേതാക്കള്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🙏 കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
🙏 ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സര്‍ക്കാര്‍. ഏകവര്‍ണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും വളര്‍ത്തുന്നതുമായ പ്രചാരണ സാധനങ്ങള്‍ തുടങ്ങിയവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

🙏 മൂവാറ്റുപുഴ നഗരത്തിലെ എം സി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെ പൊലീസുകാരന് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
🙏 അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സംബന്ധച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പഠനം നടന്നത് 2013ല്‍ തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി.

🙏 തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ നിന്ന് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട 17 കാരന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മറ്റു മൂന്ന് കുട്ടികള്‍ക്കും ഇത് വരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്.
🙏 വാളയാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ മോഷണം. പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലാപ്ടോപ്പും മൊബൈല്‍ സിമ്മും മോഷ്ടിക്കുകയായിരുന്നു. തുരുമ്പെടുത്ത് തകര്‍ന്ന പിന്‍വാതില്‍ ഉള്ളില്‍ കൂടി കയ്യിട്ട് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്.

🙏 കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു
🙏 പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു.
🙏 കിളിമാനൂരില്‍ വൃദ്ധനെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ റൂറല്‍ എസ് പിയുടെ ശുപാര്‍ശ. ദക്ഷിണമേഖല ഐജിക്കാണ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് റൂറല്‍ എസ് പി റിപ്പോര്‍ട്ട് നല്‍കിയത്.

🙏 ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
🇳🇪 ദേശീയം 🇳🇪
🙏 തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനം എന്ന് നരേന്ദ്ര മോദി .തനിക്ക് വേറെ റിമോട്ട് കണ്‍ട്രോള്‍ ഇല്ലെന്നും മോദി പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാന്‍ അറിയാമെന്നും എന്നാല്‍ ഭൂപന്‍ ഹസാരികയെ പോലുള്ള മഹാന്‍മാരെ കോണ്‍ഗ്രസ് അപമാനിക്കുന്നത് സഹിക്കില്ലെന്നും മോദി പറഞ്ഞു.
🙏 പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ശേഷവും പരസ്പരം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി മണിപ്പൂരിലെ കുക്കി മെയ്തെയ് സംഘടനകള്‍. പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണം എന്ന ആവശ്യം ശക്തമാക്കുകയാണ് കുക്കി സംഘടനകള്‍.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘര്‍ഷമുണ്ടായത്.
🙏 അസമില്‍ ഭൂചലനം. റിക്റ്റര്‍ സ്‌കൈയിലില്‍ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
🙏ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആക്രമണമെന്ന് പരാതി. ദുര്‍ഗിലെ ഷിലോ പ്രെയര്‍ ടവറിലെത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സുവിശേഷ പ്രാസംഗികരെ മര്‍ദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നീക്കിയത്.

🙏 ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ലാ നിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും.
🙏 ജമ്മു കശ്മീരില്‍ ഭീകരര്‍ പുതിയ ഒളിത്താവളമായി ഭൂഗര്‍ഭ ബങ്കറുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
🇦🇴 അന്തർദേശീയം 🇦🇽
🙏 ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വര്‍ധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടന്‍ നഗരം മുങ്ങി.

🙏 അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഒരു നിര്‍ണായക സാഹചര്യത്തിലാണുള്ളതെന്നും ഒന്നുകില്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് സ്ഥിതിയെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.
🙏 കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
🙏 റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നിന് നേര്‍ക്ക് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതോടെ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി.

🙏 140 കോടി ജനങ്ങളുണ്ടെന്ന് വീമ്പു പറയുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഒരു ബുഷെല്‍ അമേരിക്കന്‍ ചോളംപോലും വാങ്ങാത്തതെന്ന വിമര്‍ശനവുമായി അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്.
🏑🏏 കായികം 🏏🏑
🙏 ഏഷ്യാകപ്പിലെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമര്‍ശനം. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കുചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ വിലയുണ്ടോ ഇന്ത്യാ-പാക് മത്സരത്തിനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍
🙏 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരേ ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധിച്ച് ശിവസേന നേതാവ്. ശിവസേന ഉദ്ധവ് വിഭാഗം വക്താവായ ആനന്ദ് ദുബെയാണ് പാകിസ്താനുമായുള്ള മത്സരത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി സെറ്റുകള്‍ അടിച്ചുപൊട്ടിച്ചത്.

🙏 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജാസ്മിന്‍ ലംബോറിയയും 48 കിലോഗ്രാം വിഭാഗത്തില്‍ മീനാക്ഷി ഹൂഡയും ആണ് സ്വര്‍ണം നേടിയത്.
🙏 ഇന്ത്യയെ തകര്‍ത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി.
🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത പാകിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
🙏 ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ സൗഹൃദം പങ്കിടാനോ മുതിരാതെ അകലം പാലിച്ച് ഇന്ത്യന്‍ താരങ്ങള്‍. ടോസിനുശേഷം പതിവുള്ള ഹസ്തദാനം ഒഴിവാക്കിയ ഇരു ക്യാപ്റ്റന്‍മാരും മത്സരം പൂര്‍ത്തിയാക്കിയശേഷവും പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നില്ല.






































