തിരുവനന്തപുരം.സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയുടെ സംസ്ഥാന വ്യാപക പോലീസ് സ്റ്റേഷൻ മാർച്ച്. ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ എസ്.പി., ഡിവൈ.എസ്.പി. ഓഫീസുകളിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ ഫോർട്ട് AC ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എസിപി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സൗത്ത് ജില്ലയുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ്. സുരേഷ് ആണ്. കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, കണ്ണൂർ സൗത്ത് എന്നീ സംഘടനാ ജില്ലകളിൽ നാളെയാണ് പ്രതിഷേധ മാർച്ച് നടത്തുക. സംസ്ഥാനത്തെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ കീഴിൽ കസ്റ്റഡി മർദ്ദനവും പീഡനവും നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്ന് ബിജെപി ആരോപിച്ചു.
Home News Breaking News പോലീസ് അതിക്രമങ്ങള്‍, ബിജെപിയുടെ സംസ്ഥാന വ്യാപക പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്






































