ന്യൂഡെല്‍ഹി.ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജികൾ സുപ്രിം കോടതിയിൽ ഇന്ന് മെൻഷൻ ചെയ്യും.പരിപാടി ഈ മാസം 20 ന് നടക്കാനിരിക്കെ ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെടും. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജികളിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ, നേരെത്തെ ഹൈ ക്കോടതി സമീപിച്ചു വി സി അജികുമാർ എന്നിവരാണ് സുപ്രിം കോടതിയിൽ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നുമാണ് ഹർജിക്കാർ വാദി ക്കുന്നത്.




































