തിരുവനന്തപുരം.മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന മിൽമ ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവാനാണ് സാധ്യത. ഉച്ചക്ക് രണ്ടുമണിക്കാണ് യോഗം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പാൽവില വർധന എന്ന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. 5 രൂപ വരെയെങ്കിലും വില വർധിപ്പിക്കണം എന്നാണ് ആവശ്യം. എന്നാൽ മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന. പാൽവില കൂട്ടിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




































