വയനാട്. DCC ട്രഷറർ ആയിരുന്ന എന്‍എം വിജയൻ്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ആത്മഹത്യയ്ക്ക് ശ്രമിച്ച NM വിജയൻ്റെ മരുമകൾ പത്മജയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയരാജൻ. കടം വീട്ടാനുള്ള പണം നൽകുന്നതുമായി പാർട്ടിയുമായി ഉണ്ടാക്കിയ കരാർ നേതാക്കൾ ലംഘിച്ചു എന്ന ആരോപണത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ സംഭാഷണം NM വിജയൻറെ കുടുംബം പുറത്തുവിട്ടു.
കോൺഗ്രസ് കയ്യൊഴിഞ്ഞാൽ സിപിഐഎം സഹായിക്കും. NM വിജയൻറെ കുടുംബത്തിന് ഉറപ്പു നൽകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എംവി ജയരാജൻ. കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തി കണ്ട ശേഷം ആയിരുന്നു പ്രതികരണം
കടം തീർക്കാനുള്ള പണം നൽകാമെന്ന കരാർ ലംഘിച്ച സാഹചര്യത്തിൽ ഇനി നേതൃത്വവുമായി ചർച്ചയില്ലെന്ന് NM വിജയൻ്റെ കുടുംബം
തർക്കം തുടരുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം കുടുംബം പുറത്തുവിട്ടു. കൽപ്പറ്റ MLA ടി സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്നും, പാലിക്കാൻ വേണ്ടിയാണ് കരാർ എന്നും ശബ്ദസംഭാഷണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ
KPCC നിർദേശപ്രകാരം തിരുവഞ്ചൂർ രാധാകൃഷ്ണനാണ് NM വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയത്. പുറത്ത് വന്ന ഓഡിയോയെ കുറിച്ച് അറിയില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. കുടുംബത്തോട് നീതി കാണിക്കണം എന്നാണ് താൻ നൽകിയ റിപ്പോർട്ടിലുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം പരസ്യ പ്രതികരണത്തിന് ഇല്ല എന്നാണ് ആത്മഹത്യ ചെയ്ത വാർഡ് അംഗം ജോസ് നെല്ലേടത്തിന്റെ കുടുംബം വ്യക്തമാക്കുന്നത്. നിയമ നടപടിയുമായി സഹകരിക്കും






































