മലപ്പുറം. വ്യത്യസ്ത ഇടങ്ങളിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. വാണിയമ്പലത്ത് വീട്ടിൽ കാർ കഴുകുന്നതിനിടയിൽ ഷോക്കേറ്റ് മുരളി കൃഷ്ണൻ മരിച്ചു. ചാലിയാർ കാനക്കുത്ത് നഗറിൽ ആട്ടിൻകൂട്ടിലേക്ക് കൊടുത്ത കണക്ഷനിൽ നിന്ന് ഷോക്കേറ്റതാണ് ശേഖരൻ്റെ മരണകാരണം.
ഇന്ന് രാവിലെ വീട്ടിൽ കാർ കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ പ്രഷർ വാഷില്‍ നിന്ന് ഷോക്കേറ്റാണ് വാണിയമ്പലം സ്വദേശി മുരളീകൃഷ്ണൻ മരിച്ചത്. മോട്ടോർ പ്രവർത്തിപ്പിച്ച് കാർ കഴുകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചാലിയാർ പഞ്ചായത്തിലെ കനക്കുത്ത് നഗറിൽ ആദിവാസി ഗൃഹനാഥൻ ശേഖരന് ഇന്ന് രാവിലെ 6.30 ഓടെയാണ് ഷോ കേൾക്കുന്നത്. വീട്ടിൽ നിന്നും ആട്ടിൻ കൂട്ടിലേക്ക് കൊടുത്തിരിക്കുന്ന ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ശേഖരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരി അംബികയ്ക്കും ഷോക്കേറ്റു. സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർ നജീബ് ശേഖരന് സിപിആർ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.





































