പത്തനംതിട്ട.ആഗോള അയ്യപ്പസംഗമവുമായി സർക്കാർ മുന്നോട്ട്.ഈ മാസം ഇരുപതിന് പമ്പയിൽ അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഗമം തടയണമെന്നാവശ്യപ്പെട്ട്
സുപ്രീം കോടതിയില്‍ ഇന്ന് രണ്ട് ഹരജികളെത്തി.സംഗമത്തിനെതിരായ നിലപാടിൽ മാറ്റമില്ലാതെ വിമർശനവുമായി ബിജെപിയും രംഗത്തുണ്ട്.
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ആഗോള അയ്യപ്പ സംഗമം നടത്താൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.ഈ മാസം ഇരുപതിന് പമ്പ തീർത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.3000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ പരിപാടിയുടെ ഭാഗമാകും.വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിദേശ പ്രതിനിധികൾ ഉൾപ്പെടെ പമ്പയിൽ എത്തും. ഉടൻ സുരക്ഷാക്രമീകരണങ്ങൾക്കായി ഉദ്യോഗസ്ഥരെ പമ്പയിൽ വിന്യസിക്കും. പമ്പയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടക്കമുള്ള ഒരുക്കങ്ങളും
ആരംഭിച്ചു.അതേസമയം അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി ബിജെപിയും രംഗത്തുണ്ട്.
അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇന്ന് രണ്ട് ഹർജികളെത്തി.Dr പി എസ് മഹേന്ദ്രകുമാർ,
വി സി അജികുമാർ എന്നിവരാണ് ഹർജിക്കാർ.അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനേയും സർക്കാരിനെയും വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലന്നും ഹർജിയിൽ പറയുന്നു.





































