കിളിമാനൂർ. എംസി റോഡിൽ ഗുഡ്സ് പിക്കപ്പ് വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു.നിലമേൽ സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്.തട്ടത്തുമല ഭാഗത്തു നിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു ഗുഡ്സ് പിക്കപ്പ്.നിയന്ത്രണം വിട്ട വാഹനം ഇടതു വശത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലിടിച്ച് മുൻവശം തകരുകയായിരുന്നു.വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ 3 പേർ ഉണ്ടായിരുന്നു.
മറ്റൊരു യുവാവും പെൺകുട്ടിയുമാണ് ഡ്രൈവറോടൊപ്പം സഞ്ചരിച്ചിരുന്നത്.ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ പരുക്കേറ്റ് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ കഠിനപ്രയത്നം നടത്തിയാണ് പുറത്തെടുത്തത്.നിലമേൽ സ്വദേശികളായ ആസിഫ് (25) ജിഷു (28) എന്നിവർക്ക് പരുക്കേറ്റു.പരിക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം





































