2025 സെപ്തംബർ 14 ഞായർ
BREAKING NEWS
👉കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊന്ന കാർ ഓടിച്ചിരുന്നത് പാറശാല എസ്എച്ച് ഒ ഒ പി അനിൽകുമാറെന്ന് കണ്ടെത്തൽ
👉തിരുവല്ലം ടോൾ പ്ലാസയിലൂടെ കാർ പോകുന്ന ദൃശ്യങ്ങൾ പുറത്ത്

👉പാലക്കാട് മണ്ണാർക്കാട് തിരുവിഴാം കുന്നിൽ കാട്ടാന ചരിഞ്ഞ നിലയിൽ. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുന്നു.
👉 ഇന്ന് രാവിലെ 7.30 ന് ദുബയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രാക്കാർ

👉 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ പാക് മത്സരം രാത്രി 8 മുതൽ ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ
👉 ഹണി ട്രാപ്പിൽ കുടുക്കിയെന്നാരോപിച്ച് പത്തനംതിട്ട ചരൽ മുന്നിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം
🌴കേരളീയം🌴
🙏 തലസ്ഥാനത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

🙏 സംസ്ഥാനത്ത് കുട്ടികള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരില്‍ ഈ അധ്യയനവര്‍ഷം മുതല്‍ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 18,19 തീയതികളില്‍ തിരുവനന്തപുരത്തായിരിക്കും അക്ഷരക്കൂട്ട് എന്ന പേരില്‍ സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.
🙏 വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

🙏 വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണങ്ങളില്‍ മറുപടിയുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ്. എന്‍എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്നും എന്‍എം വിജയന്റെ മകന്റെ ആരോഗ്യകാര്യത്തില്‍ മൂന്ന് തവണ ഇടപെട്ടുവെന്നും താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
🙏 വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി എന്‍എം വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

🙏 പൊള്ളേണ്ടവര്‍ക്ക് പൊള്ളി എന്നതിന്റെ തെളിവാണ് തനിക്കു നേരെയുള്ള സൈബര്‍ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ ആക്രമണങ്ങളെ ഭയന്നാണ് ഇരകള്‍ മൊഴി കൊടുക്കാന്‍ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
🙏 ആഗോള റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ പിടിച്ചുപറി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി, ബാവാ മന്‍സിലില്‍ ഖാസി വൈ ബി നിസാമുദ്ദീന്‍ (30) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🙏 മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് കെ.എസ്.ആര്‍ടിസിയുടെ പ്രത്യേക അധിക സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് ആണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
🙏 പ്രീമെട്രിക് ഹോസ്റ്റലില്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍ മാലോം കാര്യോട്ട് ചാല്‍ സ്വദേശി രാജേഷി( 42) നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

🙏 വയനാട് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂര്‍ ഞാറപ്പൊയില്‍ ഹൗസില്‍ സുഹൈബ് (40) ആണ് പിടിയിലായത്. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
🙏 വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

🙏 ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം.
🙏 കൊല്ലം കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് ഇന്നലെ വൈകിട്ടോടെയുണ്ടായ സംഭവത്തില്‍ മരിച്ചത്.

🇳🇪 ദേശീയം 🇳🇪
🙏 തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് സംസ്ഥാന വ്യാപകമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് തിരുചിറാപ്പള്ളിയില്‍ തുടക്കം കുറിച്ചു. ‘ഉങ്ക വിജയ്, നാന്‍ വരേന്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ യാത്ര.
🙏 തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നും സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികള്‍ക്ക് വെല്ലുവിളിയെന്നും പുകഴ്ത്തി നടന്‍ രജനികാന്ത്. ”വരൂ, 2026ല്‍ കാണാം” എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിനെന്നും തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിന്‍ എന്നും രജനീകാന്ത് പറഞ്ഞു.

🙏 മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
🙏 മോദിയുടെ മണിപ്പുര്‍ സന്ദര്‍ശനത്തില്‍ ശാശ്വത സമാധാനത്തിന് പ്രഖ്യാപനമില്ലെന്ന് വിമര്‍ശനം. മണിപ്പുര്‍ കലാപം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുക്കി-മെയ്തെയ് സംഘടനകളും കലാപത്തിന്റെ ഇരകളും കോണ്‍ഗ്രസും വിമര്‍ശിച്ചു.

🇦🇽 അന്തർദേശീയം 🇦🇺
🙏 ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്രികെ താലിബാന്റെ ഭീകരരെ വധിച്ചത്.
🙏 മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞതായി റിപ്പോര്‍ട്ട്.

🙏 ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി.
🙏 ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ പാകിസ്താന്റെ പ്രതികരണവും തിരിച്ചടിച്ച് ഇസ്രയേലും. ഹമാസ് നേതാക്കളെ ഉന്നമിട്ടാണ് ഖത്തറിനെതിരെ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി യോഗത്തില്‍ ഇസ്രയേല്‍ തങ്ങളുടെ നടപടിയെ ന്യായീകരിച്ചു.

🙏 റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു.
🙏 യുക്രൈന്‍ യുദ്ധം എളുപ്പം പരിഹരിക്കാനാകുമെന്നാണ് മുന്‍പ് കരുതിയതെന്നും എന്നാല്‍ അതിന് തനിക്കായില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

🏏കായികം 🏏
🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. 33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്.






































