ഹൃദയമാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ 13 കാരിയുടെ ആരോഗ്യനില തൃപ്തികരം

Advertisement

കൊച്ചി. ലിസി ആശുപത്രിയിൽ ഹൃദയമാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ 13 കാരിയുടെ ആരോഗ്യനില തൃപ്തികരം. പെൺകുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റും. ഇന്നലെ പുലർച്ചെയോടെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന് കാരിക്ക് മാറ്റിവെച്ചത്.

Advertisement