അങ്കമാലി. മേഖലയില്‍ സ്വകാര്യ ബസ് പണിമുടക്ക് 4 ആം ദിവസമായ ഇന്നും തുടരും. തൊഴിലാളികളുമായി ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടത്തോടെയാണ് സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരുന്നത്. അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലാണ് സ്വകാര്യ ബസ് പണിമുടക്ക്.
വേതന വർദ്ധനവ് ആവശ്യപ്പെട്ട് മേഖലയിലെ 200ൽ പരം ബസുകളിലെ 600 ഓളം ബസ് ജീവനക്കാരാണ് സമരം നടത്തുന്നത്. ഇന്ന് റോജി എം ജോൺ MLAയുടെ അദ്ധ്യക്ഷതയിൽ വീണ്ടും തൊഴിലാളികളുമായും, ബസ് ഓണേഴ്സുമായും ചർച്ച നടക്കും.






































