കൊല്ലം.അധ്യാപകർ ക്കെതിരെ നിരന്തരമായി നിലപടെടുക്കുന്ന വിദ്യാഭ്യാസ മന്ത്രി നിലപാട് പുനപരിശോധിക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക് ച റേ ഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഭിന്ന ശേഷി വിഷയത്തിൽ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം തടസ്സപ്പെട്ടിട്ടും പ്രായോഗിക നടപടി സ്വീകരിക്കാതെ നിസ്സംഗത പുലർത്തുകയും തേവലക്കര സ്കൂളിൽ ഉണ്ടായ അപകടത്തിൽ നിരപരാധിയായ പ്രഥ മാധ്യാപികയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചതും അധ്യാപകർക്കെതിരെ സ്വീകരിക്കുന്ന ദ്രോഹ നടപടികളുടെ ഭാഗമാണ്. അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചത് തെറ്റായ നടപടികളുടെ അവസാനത്തെ ഉദാഹരണമാണ്.
അധ്യാപകർ തൊഴിലാളികൾ അല്ലെന്നും അധ്യാപകർക്ക് യൂണിഫോം കൊണ്ടുവരാനുള്ള നീക്കം പിന്തിരിപ്പൻ നയത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾ അധ്യാപകരെ അടിച്ചാൽ കൊള്ളണമെന്നും വിദ്യാർത്ഥികളെ അടിക്കുന്നത് തെറ്റാണെന്ന് ഉള്ള മന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. വികസിത സമൂഹത്തിന്റെ നയമായി ഇതിനെ കാണാൻ കഴിയില്ല.വിദ്യാർത്ഥികളെ അച്ചടക്കമുള്ള പൗരന്മാരായി വളർത്തുവാനുള്ള അധ്യാപകരുടെ അവകാശവും അധികാരവും മികച്ച സമൂഹ സൃഷ്‌ടിയുടെ ഭാഗമാണ്.കൊല്ലം.
ഇതി നെതിരായ തെറ്റായ സമീപനം തിരുത്തണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി ശ്രീകുമാറും ജനറൽ സെക്രട്ടറി കെ ഗോപകുമാറും ആവശ്യപ്പെട്ടു.






































