സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ കുളിച്ചതായി കുട്ടി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. പൂളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗബാധിതനായ പതിനേഴുകാരന്‍. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പതിനേഴുപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പിന്‍റെ കണക്ക് അനുസരിച്ച് ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു.
































