അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവം,ഇടിച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍റെ വണ്ടി

Advertisement

കിളിമാനൂര്‍. അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവം. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) ആയിരുന്നു അപകടത്തിൽ മരിച്ചത്

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ വാഹനമെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്ന് FIR. വാഹനം ഓടിച്ചത് അനിൽകുമാർ ആണോ എന്ന് അന്വേഷിക്കും. അനിൽകുമാർ ആണെന്ന് തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിർത്താതെ പോയതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. വാഹനമിടിച്ചിട്ട ശേഷം രാജൻ ഏറെ നേരം റോഡിൽ ചോര വാർന്നു കിടന്നു

Advertisement