വയനാട്. കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കി ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചുവെന്നും കോൺഗ്രസിൽ ഇനി വിശ്വാസമില്ലെന്നും പത്മജ പറഞ്ഞു. ടി സിദ്ധിഖ് എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. കോൺഗ്രസ് സ്വന്തം പാർട്ടിക്കാരെ പോലും ചതിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശിന്ദ്രൻ ആരോപിച്ചു
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജാ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട നിലയില്ല. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറി എന്ന് ആരോപിച്ച ശേഷമാണ് ആത്മഹത്യാശ്രമം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ആവർത്തിച്ചു പത്മജ
മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ എൽഡിഎഫ് സംഘം പത്മജയെ സന്ദർശിച്ചു.ആശുപത്രിയിൽ എത്തിയ ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്
ഡിവൈഎഫ്ഐ പ്രവർത്തകർ ടി സിദിഖ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.എംഎൽഎ പണം നൽകാമെന്ന് ഉറപ്പു നൽകിയ കരാർ ലംഘനം നടത്തി എന്ന് പത്മജ ആരോപിച്ചിരുന്നു






































