ഹൈക്കോടതി ഉത്തരവ്, കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനം

Advertisement

കൊച്ചി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ചേർത്തല സ്വദേശി കെ എസ് അനുരാഗിന്
15 ദിവസത്തിനുള്ളിൽ ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമന ഉത്തരവ് കൈമാറി. നിർണായക യോഗത്തിൽ നിന്നും തന്ത്രി പ്രതിനിധി ഗോവിന്ദൻ തിരുമേനി വിട്ടുനിന്നു.

ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ പങ്കെടുത്തവർ ഐക്യകണ്ഡേനയാണ് തീരുമാനമെടുത്തത്. 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം എന്ന നിർദേശത്തോടെ അനുരാഗിന് നിയമന ഉത്തരവ് നൽകി. രേഖാമൂലം അറിയിപ്പ് നൽകിയിട്ടും യോഗത്തിൽ തന്ത്രിപ്രതിനിധി പങ്കെടുത്തില്ല. സർക്കാരിന്റെയും ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെയും തീരുമാനം നടപ്പാക്കുകയാണ് ഉത്തരവാദിത്വമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അനുരാഗ് ഉടൻ ജോലിയിൽ പ്രവേശിക്കും.

ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്. തന്ത്രി കുടുംബം ബാലുവിന്‍റെ നിയമനം വലിയ വിവാദമാക്കി. പിന്നാലെ രാജിവെച്ചു. ഇതിനുശേഷമാണ് അനുരാഗിന് നറുക്ക് വീണത്. നിയമനം ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതി സമീപിച്ചെങ്കിലും
തിരിച്ചടി നേരിട്ടു.

Advertisement