കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്ന നടി റിനി ആന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
യുവനേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
































