സാധാരണ അയ്യപ്പഭക്തന്മാരുടെ അവകാശം ലംഘിക്കരുതെന്ന കോടതി നിര്‍ദ്ദേശം മറക്കുന്നു ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുതിയ വിവാദം

Advertisement

തിരുവനന്തപുരം.സാധാരണ അയ്യപ്പഭക്തന്മാരുടെ അവകാശം ലംഘിക്കരുതെന്ന , ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ് . അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യൂ സ്ലോട്ട് അഞ്ചിൽ ഒന്നായി കുറച്ചു 19,20 തീയതികളിൽ പതിനായിരം ഭക്തർക്ക് മാത്രമാകും
പ്രവേശനം അനുവദിക്കുക ..അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം

ആഗോള അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുതെന്ന കർശന നിർദേശത്തോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. അത് അംഗീകരിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡണ്ടും ഉറപ്പു നൽകിയിരുന്നു

എന്നാൽ ഹൈക്കോടതി നിർദേശം മറികടന്ന് 19, 20 തീയതികളിൽ വെർച്വൽ ക്യൂ സ്ലോട്ടുകൾ അഞ്ചിൽ ഒന്നായി വെട്ടി കുറച്ചു. അയ്യപ്പ സംഗമം നടക്കുന്ന ഇരുപതാം തീയതി ഇനി ഒഴിവുള്ളത് 1300 ഓളം സ്ലോട്ടുകൾ മാത്രം. പരിപാടിയുടെ തലേദിവസവും സ്ഥിതി സമാനം. ഈ മാസം 16 മുതൽ 21 വരെയാണ് മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. അതിൽ രണ്ട് ദിവസം മാത്രമാണ് പ്രത്യേക നിയന്ത്രണം. സാധാരണഗതിയിൽ മാസപൂജകൾക്ക് 50,000 സ്ലോട്ടുകൾ അനുവദിച്ചിരുന്നു. അയ്യപ്പ സംഗമ ദിവസങ്ങളിലെ നിയന്ത്രണം പരിപാടിക്ക് എത്തുന്ന പ്രതിനിധികൾക്ക് ദർശനസൗകര്യം ഒരുക്കാൻ ആണെന്നാണ് ആക്ഷേപം. അതേസമയം മാസ പൂജകൾക്ക് പതിനായിരത്തിൽ കൂടുതൽ അത്തരത്തിൽ എന്നാണ് ദേവസ്വം ബോർഡിൻറെ വിശദീകരണം

Advertisement