തൃശ്ശൂര്‍. മുതിർന്ന നേതാക്കൾക്കെതിരെ പുറത്തുവന്ന ശബ്ദരേഖയിൽ ഡിവൈെഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം
തേടി സിപിഎം. നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങൾ എസി മൊയ്തീൻ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയിൽ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് കോൺഗ്രസ് നിലപാട്.
അഞ്ചുവർഷം മുൻപുള്ള ശബ്ദരേഖയാണെങ്കിലും തൃശ്ശൂരിലെ സിപിഐഎം നേതൃത്വം പ്രതിരോധത്തിലാണ്.
ശബ്ദരേഖയുടെ ആധികാരികതയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സംശയം പ്രകടിപ്പിച്ചെങ്കിലും സിപിഎം നേതാക്കൾക്ക് സംശയമില്ല. പ്രസ്താവന അനുചിതമെന്ന് എ സി മൊയ്‌ദീൻ.
ആരോപണം അടിസ്ഥാനരഹിതം. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് എന്ന് LDF കൺവീനർ ടി.പി.രാമകൃഷ്ണൻ.
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. എം വി ഗോവിന്ദൻ മറുപടി പറയണമെന്ന്
രമേശ് ചെന്നിത്തല. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. മൂന്നുദിവസത്തിനുള്ളിൽ ശരത്പ്രസാദ് മറുപടി നൽകണം. അതിനുശേഷം തുടർനടപടി പാർട്ടി സ്വീകരിക്കും.






































